കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റിനായി കോൺഗ്രസ് നേതാക്കളുടെ തമ്മിലടിച്ചു. കോഴിക്കോട് ഡിസിസിയിലാണ് കോൺഗ്രസ് നേതാക്കൾ തമ്മിൽ കയ്യേറ്റം നടന്നത്. ......
കൊച്ചി: വോട്ടർ പട്ടികയിൽ പേരില്ലാത്തത് ചോദ്യം ചെയ്ത് സംവിധായകൻ വി എം വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. സെലിബ്രറ്റിയായതുകൊണ്ട് യാതൊരു പ്രത്യേകതയുമില്ലെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർഥിയായിരുന്നു വി എം വിനു.
ഹൈക്കോടതി ഹർജി തള്ളിയതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ വി.എം. ......
കോഴിക്കോട് : ക്ഷീരമേഖലയിലെ മികച്ച സംഭാവനകള്‍ക്കുള്ള പരമോന്നത ബഹുമതിയായ ദേശീയ ഗോപാല്‍ രത്ന പുരസ്കാരങ്ങളില് ആദ്യ രണ്ട് സ്ഥാനങ്ങള്‍ മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ അംഗസംഘങ്ങള്‍ക്ക് ലഭിച്ചു. മികച്ച ക്ഷീര സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ കേരളത്തിന് ഇത് അഭിമാനകരമായ നേട്ടമാണ്.
വയനാട് ജില്ലയിലെ മീനങ്ങാടി ക്ഷീരോല്പാദക സഹകരണ സംഘത്തിനാണ് ഒന്നാം സ്ഥാനം. ......
കോഴിക്കോട്: കളരിപ്പയറ്റിന്റെ ജന്മദേശമെന്ന് കരുതുന്ന വടകരയുടെ മണ്ണില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചവിട്ടുനാടകം അരങ്ങേറിയത് ആസ്വാദകര്‍ക്കും പൈതൃക ചരിത്ര തത്പരര്‍ക്കും വേറിട്ട അനുഭവമായി. കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിന് മുന്നോടിയായി കൊച്ചി ബിനാലെ ഫൗണ്ടേഷന്(കെബിഎഫ്) നടത്തി വരുന്ന കല, കാലം, കലാപം എന്ന സംവാദ പരിപാടിയോടനുബന്ധിച്ചാണ് ചവിട്ടു നാടകം നടത്തിയത്.
അറുനൂറ് വര്‍ഷത്തിലേറെ പാരമ്പര്യമുള്ള കളരിപ്പയറ്റ് ഇപ്പോഴും നിത്യജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന വടകരയിലെ ജനങ്ങൾക്ക് മുൻപിലേക്കാണ്, ചവിട്ടുനാടക ശേഖരത്തിലെ ഏറ്റവും പ്രശസ്തമായ കാറൽമാൻ ചരിതം എന്ന നാടകം എത്തിയത്. ......
കോഴിക്കോട് കോർപ്പറേഷനിലെ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ഗ്രൂപ്പ് പോരുകളും സ്ഥാനാർത്ഥി തർക്കങ്ങളും കാരണം നീണ്ടുനിന്ന ആശയക്കുഴപ്പമാണ് ജില്ലാ പാർലമെന്ററി ബോർഡ് പരിഹരിച്ചത്. ......
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് പിടിയിൽ. കാസർകോട് കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിൻ (29) ആണു പിടിയിലായത്. ......
കോഴിക്കോട്: ആർജെഡി ഇടതു മുന്നണിയിൽ നിന്നും പുറത്തുപോകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആർജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ.......
കോഴിക്കോട് : കാലിക്കറ്റ് എഫ്.സി.യുടെ ഔദ്യോഗിക വനിതാ ആരാധകക്കൂട്ടായ്മയായ ലേഡി ബീക്കൺസിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് പ്രാഥമിക ജീവന് രക്ഷാ പരിശീലന പരിപാടി നടത്തി. സിഎഫ്സിയുടെ ടൈറ്റില്‍ സ്പോണ്സര് കൂടിയാണ് ആസ്റ്റര്‍ മിംസ്.
ആരാധക സമൂഹത്തിൽ കൂടുതൽ ആരോഗ്യ അവബോധവും സമൂഹത്തെ സഹായിക്കാനുള്ള പ്രാപ്തിയും വളർത്താനുള്ള കാലിക്കറ്റ് എഫ്.സി.യുടെ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ആസ്റ്റർ മിംസ് കാമ്പസില്‍ വൈകുന്നേരം നാല് മുതല്‍ ആറ് മണിവരെയായിരുന്നു പരിശീലനം. ......
കോഴിക്കോട് : കിൻഫ്ര നോളജ് പാർക്കിൽ കേരള ടൂറിസം വകുപ്പിന് കീഴിൽ ഡിസൈൻ ഇന്നൊവേഷൻ ആന്‍ഡ് ഇൻകുബേഷൻ ലാബ് (ഡിഐഐഎല്‍) സ്ഥാപിക്കുന്നതിന് സർക്കാർ ഭരണാനുമതി നൽകി. പദ്ധതിക്കായി 2,98,96,504 രൂപയാണ് ടൂറിസം വകുപ്പ് ചെലവഴിക്കുന്നത്.
സംസ്ഥാനം പുറത്തിറക്കിയ ഡിസൈന്‍ നയത്തിന്റെ ഭാഗമായാണ് ഡിഐഐഎല്‍ സ്ഥാപിക്കുന്നത്. ......
കോഴിക്കോട് : ഗോതീശ്വരം ബീച്ചിന്റെ രണ്ടാം ഘട്ട വികസനത്തിനായി 3,46,77,780 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾക്കായാണ് തുക അനുവദിച്ചത്.കഫെത്തിരിയ, ടോയ്ലെറ്റ് ബ്ലോക്ക്, പാർക്കിംഗ് ഏരിയ, പ്രവേശന കവാടം, ശിൽപ്പം, ഓപ്പൺ സ്റ്റേജ്, ഗസെബോ, ഫുഡ് സ്റ്റാളുകൾ, ഷോപ്പുകൾ, പാതയോരം, ഇരിപ്പിടങ്ങൾ, വൈദ്യുതീകരണം, ചുറ്റുമതിൽ, ഫൗണ്ടൻ , കുട്ടികൾക്കുള്ള വിവിധ കളി ഉപകരണങ്ങൾ, ജിം, എന്നിവയാണ് വികസന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്. ......